2012 ഫെബ്രുവരി 20, തിങ്കളാഴ്‌ച

മുഹമ്മദ്(സ) പ്രവാചകത്തിന് മുബ് ഒരു എത്തിനോട്ടം

                  
  അറേബ്യയിലെ മക്കയില്‍ (മുന്‍പ് ബക്ക എന്നറിയപ്പെട്ടിരുന്നു) ഖുറൈശീ ഗോത്രത്തില്‍ ഹാശിം വംശജനായിരുന്നു നബ(സ)യുടെ പിതാവ് അബ്ദുല്‍മുത്വലിബിന്റെ പുത്രന്‍ അബ്ദുള്ള (റ) മാതാവ് ബനൂസുഹറത് വംശജന്‍ വഹബിന്റെ പുത്രി ആമിനയും .ശഹബ് ബനീഹാശില്‍ അബൂത്വാലിബിന്റെ വീട്ടിലായിരുന്നു ജനനം.
                            അബ്ദുറഹ്മാനുബ്നുഔഫി(റ)ന്റെ മാതാവ് ശഫാഉ്(റ)ആയിരുന്നു സൂതികര്‍മ്മിണി.പ്രവചകന്‍ പിറന്ന സന്ദര്‍ഭത്തില്‍ ലോകത്ത് നിരവധി അല്ഭുതസംഭവങ്ങളുണ്ടായിട്ടുണ്ട്,മുഹമ്മദ്(സ) മുഖേനെ നടക്കാനിരിക്കുന്ന വിശ്വപരിവര്‍ത്തനങ്ങളുടെ നാന്ദിയായിരുന്നിരിക്കാമത്.
   അബ്ദുല്ല(റ)വ്യാപാരാവശ്യങ്ങള്‍ക്കായി സിറിയയിലേക്ക് പോയി  തിരിച്ച് വരുന്ന വഴിയില്‍ മദീനക്കടുത്ത് വെച്ച് രോഗബാധിതനായി മരണമടഞ്ഞു. രണ്ട് മാസത്തിനുശേഷമാണ്‌ വിധവയായ ആമിന മുഹമ്മദ്(സ)യ്ക്ക്  ജന്മം നല്‍കിയത്.
          പിതാവ് അബ്ദുള്ള മരിക്കുബോള്‍ (മുഹമ്മദ്(സ)ഗര്‍ഭസ്ഥശിശുവായിരുന്നുവെന്നാണ് പ്രസിദ്ധമായ അഭിപ്രായം,
(പത്തൊബതാം വയസ്സിലാണ് അബ്ദുള്ള ദിവംഗതനായത്. പിതാവ് മരിക്കുബോള്‍ മുഹമ്മദ്(സ)ക്ക് ഇരുപെത്തിഎട്ട് മാസം പ്രായം ആയിരുന്നു എന്നു  അഭിപ്രായമുണ്ട്.ഈ അഭപ്രായത്തിന്ന് പ്രസിദ്ധിയില്ല.)

 തിങ്കളാഴ്ച നല്ല ദിവസം .പലതുകൊണ്ടും അനുഗ്രഹീതമാണ്.മുഹമ്മദ്(സ)യുമായി ആദിവസത്തിന്ന് പ്രത്യോകബന്ധമുണ്ട്.മുഹമ്മദ്(സ)ജനിച്ചത് തിങ്കളാഴ്ച്ച.പ്രവാചകനായതും മക്കയില്‍നിന്ന് മദീനയിലേക്ക് ഹിജറ ചെയ്തതും മദീനയില്‍പ്രവേശിച്ചതും തിങ്കളാഴ്ച്ച.മക്കംഫത്തഹ് തിങ്കളാഴ്ച്ച യായിരിന്നു.മുഹമ്മദ്(സ)ഇഹലോകവാസ അവസാനിച്ചതും തിങ്കളാഴ്ച്ച തന്നെ .ഇബ്നു അബാസ്(റ) പറഞ്ഞതാണിത്.(അഹ് മദ്)
                       തിങ്കളാഴ്ച്ച നോബ് അനുസ്ഠിക്കള്‍സുന്നത്താണ്.അതിന്റെ കാരണം മുഹമ്മദ്(സ) വിശദീകരിക്കുന്നു,ഞാന്‍ ജനിച്ചതുംമുഹമ്മദ്യാക്കപ്പെട്ടതും എനിക്ക് ഖുര്‍ഹാണ്‍ ആദ്യമായി അവതരിക്കപെട്ടതും തിങ്കളാഴ്ച്ച യായിരുണു.
                                            മുഹമ്മദ്(സ)ക്ക് ആദ്യം മുലകൊടുത്തത് അവിടത്തെ മാതാവ് തന്നെ.പിന്നെ ഏതാനും ദിവസം  സുവൈബതുല്‍ അസ്ലമിയ്യഃ യും.മുഹമ്മദ്(സ)യുടെ പിതൃവനും അതേ അവസരം പിണീട് ശത്രു പ്രമുഖനുമായിരുന്ന അബൂലഹബിന്റെ ദാസിയായിരുന്നു സുവൈബ.ദിവംഗതനായ തന്റെ സഹോദരന് പുത്രന്‍
പിറന്ന സന്തോഷ വാര്‍ത്ത അറിഞ്ഞപ്പോള്‍ കുട്ടിക്ക് മുല കൊടുക്കാന്‍വേണ്ടി അബൂലഹബ്
സുവൈബയെ അടിമത്ത വിമുക്തനാക്കി.അതു കാരണം എല്ലാ തിങ്കളാഴ്ചയും പിണീട് ശത്രു പ്രമുഖനുമായിരുന്ന അബൂലഹബിന്ന് നരക ശിക്ഷ ലകൂകരിക്കു മെന്ന് വന്നിട്ടുണ്ട്.ഇമാം ഇബ്നു ജസരി പറയുന്നു, അബൂലഹബ് മുഹമ്മദ്(സ)യുടെ കഠിന ശത്രുവായിരുന്നു. കടുത്ത അവിശ്വാസിയും.ഖുര്‍ആന്‍ പേര് പറഞ്ഞ് അധിക്ഷേപിച്ചവരില്‍ ഒരാളാണവന്‍,
        (സുവൈബഃയെ വനിത സ്വഹാബിമാരില്‍ ഇബ്നു മുന്‍ദഃ എണ്ണിയിരുന്നു.അഭിജ്ഞര്‍ക്കിടയില്‍ അതില്‍ അഭിപ്രായ വിത്യാസമുണ്ട്.മുഹമ്മദ്(സ) ഖദീജ (റ)ബീവിയെ  വിവാഹം ചെയ്തതിന് ശേഷം സുവൈബഃ നബ(സ)യുടെ അടുക്കല്‍ വരികയും മുഹമ്മദ്(സ)യും ഖദീജ(റ)യും അവരെ ആദരപൂര്‍വം സീകരിക്കുകയും ചെയ്തിരിന്നു.ഹിജറക്ക് ശേഷം മുഹമ്മദ്(സ) അവര്‍ക്ക് വസ്ത്രങ്ങളും മറ്റും കൊടുത്ത് അയച്ചിരിന്നു എന്ന് ചരിത്രം രേഖപെടുത്തിയിട്ടുണ്ട്.)
   അബൂദുഅയ്ബിന്റെ പുത്രി ഹലീമ(റ)യായിരുന്നു.മുഹമ്മദ്(സ)ക്ക് മുലയൂട്ടിയ മറ്റൊരു വനിത.സഅദിയ വംശജനായിരുന്ന .അവരുടെ താമസം ഥാഹിഫിന്റെ പ്രാന്ത പ്രദേശത്തായിരുന്നു.അവിടെ കൊണ്ടുപോയി രണ്ട് വര്‍ഷം അവമുലകൊടുത്തു. അനന്തരം കുഞ്ഞിനെ മാതാവിന് തിരിച്ച് നല്‍കുകയും.കുറച്ച് കാലം കൂടി കുഞ്ഞിനെ പരിപാലിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ആമിന(റ) അത് നിരസിച്ചില്ല.അത് കൊണ്ട് രണ്ട് വര്‍ഷകാലം കൂടി മുഹമ്മദ്(സ) ഹലീമ(റ) യുടെ കൂടെ ജീവിച്ചു.മൊത്തം നാല് വര്‍ഷം.ഇതാണ് പ്രഭല അഭിപ്രായം.
                (ഹലീമ പറയുന്നു . ബനൂസഅദ് ഗോത്രത്തെ കടുത്ത ക്ഷാമം ഗ്രസിച്ച കാലം ഒരു ദിവസം ഞാന്‍ മക്കയില്‍  പോയി.കൂടെ ബനൂസഅദ് വനിതകളില്‍ ചിലരും.എല്ലാവരുടെയും ഉദ്ദേശ്യം ഒന്ന് തന്നെ.കൂലിക്ക് മുലയൂട്ടാന്‍ കുഞ്ഞുങ്ങളെ കിട്ടണം.
                           (അന്നത്തെ ഖുറൈഷി ഗോത്ര സമ്പ്രദായത്തില്‍ മാതാവ് കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുകയില്ല. പകരം അതിനായി സം‌രക്ഷണജോലി അവിടത്തെ സമ്പ്രദായമനുസരിച്ച് ബദവി സ്ത്രീകളെ ഏല്പിക്കുകയാണ്‌ പതിവ്). എന്റെ മുലയില്‍ എന്റെ കുട്ടിക്ക് കൊടുക്കാന്‍‍ പോലും പാല് ഉണ്ടായിരുന്നില്ല.ഞങ്ങള്‍ക്ക് ഒരു ഒട്ടകം ഉണ്ടായിരുന്നു അതിന്നുമുണ്ടായിരുന്നില്ല ഒരു തുള്ളി പാല്.എന്നിരുനാലും മുലയൂട്ടാന്‍ ഒരു കുട്ടിയെ കിട്ടണമെന്ന് ഞാന്‍ കരുതി. അതിന്റെ വേതനം കൊണ്ട് ഉപജീവനം കഴിക്കാമല്ലോ .മുഹമ്മദ് (സ) അനാഥനായിരുന്നു. ഈ വിവരം അറിഞ്ഞവരാരും ആ കുട്ടിയെ മുലയൂട്ടാന്‍ ഏറ്റ്ടുത്തില്ല.എന്റെ കൂട്ടുകാരികളെല്ലാം പല വീടുകളില്‍ നിന്നായി കുട്ടികളെ ഏറ്റുടുത്തു .അവസാനം ഞാന്‍ മാത്രം ബാകിയായി.മുഹമ്മദ്(സ) ഒഴികെ മറ്റ്രു കുട്ടിയേയും എനിക്ക്  കിട്ടാനുമില്ല.അങ്ങിനെ തിരിച്ച് പോരാണ് ഒരുങ്ങിയപ്പോള്‍ ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞു എന്റെ കൂട്ടുകാരികളെല്ലാം കുട്ടികളെ ഏറ്റുടുത്തു മടങ്ങുബോള്‍ ഞാന്‍ വെറും കയോടെ മടങ്ങാന്‍ ഇഷ്ടപെടുന്നില്ല അത് കൊണ്ട് അല്ലാഹുവാണ് സത്യം ഞാന്‍ പോയി ആ അനാഥ ബാലനെ ഏറ്റ്ടുക്കും.അപ്പോള്‍ ഭത്താവ് പറഞ്ഞു ആവട്ടെ നീ അങ്ങിനെ ചെയുന്നതില്‍ വിരോധമില്ല.ആ ശിശു മുഖേനെ അല്ലാഹു നമ്മുക്ക് ബര്‍ക്കത്ത് നല്‍കിയാക്കാം.
ഉടനെ ഞാന്‍ പോയി കുട്ടിയെ ഏറ്റുടുത്തു.ഞാന്‍ കുഞ്ഞിനെ തൊട്ടുണര്‍ത്താന്‍ ഒരുങ്ങിയപ്പോയേക്കും കുഞ്ഞ് കണ്ണ്തുറന്നു.ആ കണ്ണില്‍ നിന്ന് പ്രസരിച്ച പ്രകാസം എന്നില്‍ വാല്‍സല്യം മുണര്‍ത്തി.ഞാന്‍ കുഞ്ഞിന്റെ കണ്‍തടങ്ങളില്‍ ചുബിച്ചു.എന്റെ വലത്തെ സ്തനം ഞാന്‍ കുഞ്ഞിന്റെ വായിലിട്ട് കൊടുത്തു.അത് ആത്തിയോടെ ഈബികുടിച്ചു.പിന്നെ ഇടത്തെ മുല കൊടുത്തു അത് കുഞ്ഞ് കുടിച്ചില്ല.ഹലീമ(റ)യുടെ മുലകുടിക്കുന്ന സ്വന്തം കുട്ടിയെ  പരിഗണിച്ചായിരുന്നു അത്.എപ്പോള്‍ മുല കൊടുത്താലും ഇതായിരുന്നു അവസ്ഥ.
    മുഹമ്മദ്(സ)യെ ഏറ്റ്ടുത്തടോടെ കുടുബത്തില്‍ ഐശ്വരം പുലര്‍ന്നു.ഹലീമ(റ)യുടെ ഭര്‍ത്താവ് അബൂ കബ്ശ  യായിരുന്നു .അത് കൊണ്ടായിരുന്നു മക്കാ മുശിരിക്കുകള്‍ മുഹമ്മദ്(സ)യെ ചിലപ്പോള്‍ അബൂ കബസയുടെ മകന്‍ എന്ന് വിളിച്ചിരുന്നത്.ഹലീമ(റ)യുടെ പുത്രി ശൈമാഹ് മാതാവിനോടപ്പം മുഹമ്മദ്യെ ആത്മാര്‍ത്ഥമായി പരിചരിച്ചിരുന്നു.അഞ്ചാവയസില്‍ ആമിന (റ) ക്ക് മുഹമ്മദ്(സ) യെ തിരികെ ഏല്‍പിച്ചതിന് ശേഷം ഹലീമ(റ) രണ്ട് പ്രാവശ്യം മാത്രമേ മുഹമ്മദ്യെ കണ്ടിട്ടൊള്ളൂ.ഒരിക്കള്‍ കഠിനമായ വരള്‍ച്ചയും ക്ഷാമവും അനുഭവപെട്ടപ്പോള്‍ അവര്‍ വന്ന് മുഹമ്മദ്(സ)യോട് സങ്കടം ബോദിപ്പിക്കുകയുണ്ടായി.അത് കേട്ട് പ്രവാചക പത്നി ഖദീജ(റ)അവര്‍ക്ക് ഇരുപത് ആടുകളും മറ്റ് സാധനങ്ങളും നല്‍കി ഉപചരിച്ചു.പിണീട് ഹുനൈന്‍ യുദ്ധത്തിലായിരുന്നു അവര്‍ മുഹമ്മദ്(സ)യെ കണ്ടത് .അതിന് ശേഷം കണ്ടിട്ടില്ല.
                                  ഹലീമ(റ)യുടെ സംരക്ഷണത്തില്‍ കഴിയുന്ന കാലത്തുണ്ടായ ഒരു സംഭവം മുഹമ്മദ്(സ) ഇപ്രകാരം വിവരിക്കുന്നു(സീറതുബ്നി ഹിസാം 1-174).
                        ഞാന്‍ എന്റെ മുല കുടിസഹോദരനോടപ്പം ഞങ്ങളുടെ വീട്ടിന്റെ പിന്നില്‍ ആടുകളെ മേച്ച് കൊണ്ടിരിക്കുകയായിരുന്നു.അപ്പോള്‍ രണ്ടാളുകള്‍ എന്റെ അടുക്കല്‍ വന്നു. നല്ല വെള്ള വസ്ത്രധാരികള്‍ .നിറയെ ഹിമജലമുള്ള ഒരു സ്വര്‍ണ്ണ തളികയുമുണ്ട് അവരുടെ പക്കല്‍.അവര്‍ എന്നെ പിടിച്ച് വയര്‍ കീറി ഹൃദയം പുറത്തെടുത്ത് അതില്‍ നിന്ന് കറുത്ത ഒരു രക്തക്കട്ട എടുത്ത് ഒഴിവാക്കുകയും ഹിമജലം കൊണ്ട് വയറും ഹൃദയവും കഴുകി വൃത്തിയാക്കുകയം ചെയ്തു. ഈ വിവരം  ഹലീമ(റ) അറിഞ്ഞപ്പോള്‍ ഭയന്ന് വിറച്ചു.കുട്ടിയെ കൂടെ താമസിപിക്കുന്നതില്‍.അതിന് ആക്കം കൂട്ടുന്ന മറ്റൊരു സംഭവം  നേരത്തെ  ഉണ്ടായിരുന്നു.
                                 ഒരിക്കള്‍ ഏതാനും എത്യോപ്യന്‍ ക്രൈസ്തവര്‍ മുഹമ്മദ്(സ)യെ കണ്ടു.ദീര്‍ഘനേരം സൂക്ഷിച്ച് നോക്കിയതിന് ശേഷം അവര്‍ ഹലീമ(റ)വിനോട് പറഞ്ഞു  ഈ കുട്ടിയെ ഞങ്ങള്‍ ഞങ്ങളുടെ നാട്ടിലേക്ക് പിടിച്ച് കൊണ്ട് പോവും.പല സവിശേഷതകളുമുള്ള ഒരു പ്രത്യോക കുട്ടിയാണിത്.ഞങ്ങള്‍ക്കവനെ നന്നായി അറിയാം.വളരെ പ്രയാസപെട്ടാണ് അന്ന് ഹലീമ(റ) കുട്ടിയെ അവരുടെ ദൃഷ്ടിയില്‍ നിന്ന് മറച്ചത്.(സീറതുബ്നി ഹിസാം 1-177)
               ഹലീമ(റ) കുഞ്ഞിനെ തിരിച്ച് ഏല്പിച്ചതിന് ശേഷം ആമിന(റ) മകനേയും കൂട്ടി തന്റെ പിതൃമാതുലന്മാരെ സന്ദര്‍സിക്കാന്‍ മദീനയിലേക്ക് യാത്ര തിരിച്ചു.(ആമിന ഭര്‍ത്താവിന്റെ ഖബറില്‍ സ്മരാണാജ്ഞലി അര്‍പ്പിക്കാന്‍ എല്ലാ വര്‍ഷവും മദീനയിലേക്ക് പോകുമായിരുന്നു എന്ന് ചില രേഖകളില്‍ കാണുന്നു)കൂടെ പിതാവിന്റെ അനന്തരമായി മുഹമ്മദ്ക്ക് ലഭിച്ച   ഉമ്മു ഐമന്‍ ‍(റ)  എന്ന ഭൃതൃനുമുണ്ടായിരുന്നു.മദീനയില്‍ ഒരു മാസം താമസിച്ചു.മുഹമ്മദ്(സ)മയ്ക്ക് അവിടത്തെ ഒരു മാസം വളരെ സന്തോഷമായിരുന്നു.നബു(സ)മ നീന്തവും പട്ടം പറപ്പിക്കാനും പഠിച്ചു ആ വേളയില്‍.
അവര്‍ മക്കയിലേക്ക് തിരിച്ചു.വഴി മദ്ധ്യേ ആമിന(റ)വിന് രോഗം ബാധിക്കുകയും അബവാഇല്‍ വെച്ച് ഇഹലോകവാസം അവസാനിക്കുകയും ചെയ്തു.അന്ന് മുഹമ്മദ്(സ) ക്ക് ആറ് വയസ് ആയിരുന്നു പ്രായം.
                              മാതാവിന്റെ വിയോഗത്തിന് ശേഷം ഉമ്മു ഐമന്‍(റ) ആയിരുന്നു മുഹമ്മദ്യെ പരിപാലിച്ചിരുന്നത്.മാതാവിന്റെ ശേഷം എന്റെ മാതാവ് ഉമ്മുഐമന്(റ)ആണ് എന്ന് മുഹമ്മദ് (സ) അരുളി ചെയ്തിട്ടുണ്ട്.അവിടന്ന് ഇടക്കിടെ അവരെ സന്ദര്‍ശിക്കാറുണ്ടായിരുന്നു.ഒരിക്കള്‍ ചെന്നപ്പോള്‍ അവര്‍ നല്‍കിയ കുടിനീര് നോബുണ്ടായിരുന്നത് കൊണ്ടോ എന്തോ മുഹമ്മദ്(സ) കുടിച്ചില്ല.അന്നേരം മാതൃനിര്‍വിശേഷമായ കോപത്തോടെ ഉമ്മു ഐമന്(റ) ശബ്ദതോടെ മുഹമ്മദ്(സ)യോട് സംസാരിച്ചു എന്ന് മുഹമ്മദ്(സ)യോടപ്പമുണ്ടായിരുന്ന അനസ്(റ) പറയുകയുണ്ടായി.മുഹമ്മദ്(സ)യുടെ വഫാത്തിന് ശേഷം അബൂബക്ക(റ)റും ഉമ്മ(റ)റും അവരെ സന്ദര്‍ശിച്ചപ്പോള്‍ ഉമ്മു ഐമ്മന്(റ) പൊട്ടികരഞ്ഞു.നിങ്ങള്‍ എന്തിണാന്ന് കരയുന്നത്  അല്ലാഹു വിങ്കല്‍ മുഹമ്മദ്(സ) ക്ക് നന്മയാണുള്ളതന്നറിഞ്ഞകൂടെ , എന്ന് ആശ്വാസിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞു അത് അറിഞ്ഞ് കൂടാത്തത് കൊണ്ടല്ല ഞാന്‍ കരയുന്നത് മുഹമ്മദ്(സ)വിയോഗത്തോടെ വഹയ് സ്തഭിച്ച് പോയല്ലോ എന്നു വിചാരുച്ചാണ്.ഈ പ്രതികരണം അവരെ കൂടി കരയുപ്പിച്ചു (മുസ്ലിം).
                                           മാതാവിന്റെ സംരക്ഷണ സൌഭാഗ്യം നഷ്ടപെട്ടതോടെ പ്രവാചകരുടെ സംരക്ഷണം പിന്നെ പിതാമഹന്‍ അബ്ദുമുതലിബിന്‍റെ കരങ്ങളിലായി.സ്വന്തം പുത്രമാരേക്കാള്‍  വാത്സല്ല്യത്തില്‍ അദ്ദേഹം മുഹമ്മദ്(സ)യെവളര്‍ത്തി. എപ്പോയും സ്നേഹത്തോടെ മുഹമ്മദ്(സ)യെ കൂടെ കൊണ്ട് നടന്നിരുന്നു.മുഹമ്മദ്(സ)ക്ക് എട്ട് വയസ് പ്രായമാകെ അബ്ദുമുതലിബ് എണ്പതാം വയസില്‍ ഇഹലോകം വിടപറഞ്ഞു.
                                      പിന്നെ അബ്ദുമുത്തലിബിന്റെ വസിയത്ത് പ്രകാരം പിതൃവന്‍ അബൂത്തോലിബ് മുഹമ്മദ്(സ)യുടെ സംരക്ഷണം ഏറ്റ്ടുത്തു. അബൂത്തോലിബ് ദരിദ്രനായിരുന്നു,   മുഹമ്മദ്(സ)യുടെസംരക്ഷണം ഏറ്റ്ടുത്തതോടെ അല്ലാഹു അദ്ദേഹത്തിന് സാബത്തികാഭിവൃതി നല്കി. അബ്ദുള്ളാ എന്നവരുടെ മാതാപിതാക്കള്‍ ഒത്ത സഹദോരനായിരുന്നു അദ്ദേഹം . മഖ്സൂം വംശജനായ അറൂബ്നു ആദിന്റെ പുത്രി ഫാത്തിമയായിരുന്നു അവരിരുവരുടേയും മാതാവ്. അബൂമുത്തലിബിനെ പോലെ തന്നെ  അദ്ദേഹവും മുഹമ്മദ്(സ)യെ സ്നേഹത്തോടെ ഒട്ടും ദുഖിപ്പിക്കാതെ  വളര്‍ത്തി .പില്‍ക്കാലത്ത് മുഹമ്മദ്(സ)യുടെ താങ്ങും തണലുമായി മാറി മഹാന്‍.
അബൂത്വാലിബിനെ സഹായിക്കാന്‍ ചില സന്ദര്‍ഭങ്ങളിലൊക്കെ മുഹമ്മദ് ആടുകളെ മേയ്ക്കാറുണ്ടായിരുന്നു. ചെറിയ വയസ്സിലേ തന്നെ സത്യസന്ധതയും വിശ്വസ്തതയും മൂലം എല്ലാവരുടേയും സ്നേഹം ആര്‍ജ്ജിച്ചു. ഇത് അദ്ദേഹത്തിന്‌ വിശ്വസ്തന്‍ എന്നര്‍ത്ഥം വരുന്ന അല്‍‌ അമീന്‍ എന്ന പേര് നേടി കൊടുത്തു.
               പന്ത്രണ്ടാം വയസില്‍ മുഹമ്മദ്(സ) പിതൃവ്യനോടപ്പം ശാമിലേക്ക് യാത്ര പോയി.ഇതായിരുന്നു മുഹമ്മദ്(സ)യുടെ പ്രഥമ ശാം യാത്ര.വാണിജ്യാവശ്യര്‍ഥം ഈ യാത്ര സംഘടിപ്പിച്ചത് അബൂത്വാലിബ് ആയിരുന്നു.പക്ഷേ വളരെ വേഗം മക്കയിലേക്ക് മടങ്ങാന്‍ അവര്‍ നിബന്ധിതമായി. കാരണം ബഹീറ എന്ന ക്രിസ്തീയ പുരോഹിതന്‍ അവരോട് പറഞ്ഞു സഹോദര പുത്രനേയും കൂട്ടി നിങ്ങള്‍ ഉടന്‍ മക്കയിലേക്ക് മടങ്ങണം . ജൂതമാര്‍ ആ കുട്ടിയെ വല്ലതും ചെയ്തേക്കും മെന്ന് ഞാന്‍ ഭയപെടുന്നു.കാരണം നിങ്ങളുടെ സഹോദര പുത്രന്‍ അതി മഹത്തായ ഭാവിയുടെ ഉടമയാകുന്നു.അതിനുള്ള നിര്‍ദശനങ്ങള്‍ കുട്ടിയില്‍ ദൃശ്യമാണ്. ജൂതമാര്‍ കണ്ടാല്‍ അക്രമിക്കാതിരിക്കില്ല.
    ബഹീറ തന്റെ ആശ്രമത്തില്‍ നിന്ന് നോകിയപ്പോള്‍ യാത്രയില്‍ മേഘം മുഹമ്മദ്(സ)ക്ക് തണലിടുന്നടും മറ്റു കണ്ട് മുഹമ്മദ്(സ)യെ വളരെ അടുത്തു സൂഷ്മനിരീക്ഷണം നടത്തിയതിന് ശേഷമാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.അബൂതോലിബ് അത് മുഖവിലക്ക്ടുത്ത് വേഗം സ്വദേശത്തേക്ക്  മടങ്ങി.
ബഹീറ മക്കയിലേക്ക് വരികയും മുഹമ്മദ്(സ)മയെ പറ്റി പഠിക്കുയും മുഹമ്മദ്(സ)യോട് പല  ചോദ്യങ്ങള്‍
ചോദിക്കുകയും കുടുബത്തെ പറ്റി അനോഷിക്കുകയും ചെയ്തതിന് ശേഷം ഇയാളാന്ന് വരാനിരുന്ന അന്ത്യപ്രവാചകന്‍ എന്ന മനസിലാക്കുകയും ചെയ്തതിന് ശേഷം അബൂത്വാലിബിനോട് അത് പറയുകയും ചെയ്തു.അബൂത്വാലീബ് മുഹമ്മദ്യെ ശ്രദിക്കുകയും വളരെ അധികം സംരക്ഷണം നല്‍കുകയും ചെയ്തു.
                                                പിണീട് മുഹമ്മദ്(സ)ക്ക് ഇരുപത്തിഅഞ്ചാമത്തെ വയസിലായിരുന്നു
അബൂത്വാലിബിന്റെ വ്യാപാരം മൂലം മാത്രം ആ കുടുംബം നിലനില്‍ക്കുകയില്ല എന്ന സന്ദര്‍ഭമായപ്പോള്‍ യുവാവായ മുഹമ്മദ് സ്വന്തമായി വ്യാപാരത്തിലോ ജോലിയിലോ ഏര്‍പ്പെടാന്‍ തീരുമാനിച്ചു. അങ്ങനെ പിതൃവ്യന്റെ അനുവാദത്തോടെ ഖദീജ എന്ന സമ്പന്നയുടെ വ്യാപാരത്തില്‍ സഹായിക്കാനായി ചേര്‍ന്നു. ഖദീജ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ ശാമിലേക്ക് വ്യാപാരത്തിന്‌ അയച്ചു.യാത്രയില്‍ മൈസറത്ത്  എന്ന ഭൃത്യനും മുണ്ടായിരുന്നു.അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്‌ പിന്നീട് ഖദീജയുടെ വ്യാപാരം നടന്നത്.
സിറിയയിലേക്കുള്ള യാത്രകള്‍ അദ്ദേഹത്തിന്‌ ക്രിസ്തുമതവുമായി ബന്ധപ്പെടാന്‍ അവസരം ഒരുക്കി. സിറിയയിലുള്ളവരുടെ മതജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹം ഉണ്ടാക്കിയിരുന്നു. നിരവധി ക്രിസ്ത്യന്‍ സന്ന്യാസിമാരുമായി അദ്ദേഹം ആശയവിനിമയം നടത്തി.
                                       യാത്രയ്ക്കിടല്‍ അവര്‍ ഒറ്റപെട്ട ഒരു സന്യാസിയുടെ വീടിന്റെ അരികില്‍ വിശ്രമിക്കാന്‍ നിന്നു .മുഹമ്മദ്(സ)മ മരചുവട്ടില്‍ ഇരുന്നു. മൈസറത്ത് അപ്പോള്‍ തിടുക്കത്തില്‍ ചില വേലകള്‍ ചെയുകയായിരുന്നു.അപ്പോള്‍ അവിടേക്ക് വന്ന സന്യാസി മൈസറത്തിന്റെ അടുത്ത് വന്ന് ചോദിച്ചു.ആരാണ് ആ മരചുവട്ടില്‍ ഇരിക്കുന്നത് എന്ന് ചോദിച്ചു. മൈസറത്ത് പറഞ്ഞു അത് ഖുറൈസി കളില്‍ പെട്ട ആളാണ് അവരാന്ന് കഅബഃ യുടെ സംരക്ഷകര്‍.അപ്പോള്‍ അയാള്‍ പറഞ്ഞു  അതല്ല കാര്യം ആ മരചുവട്ടില്‍ ഇരുക്കുന്ന ആളാകുന്നു വരാന്നിരുന്ന പ്രവാചകന്‍. പിണീട്   മൈസറത്ത് മുഹമ്മദ്(സ)മയെ നിരീക്ഷിക്കപെട്ടപ്പോള്‍ മക്കയിലേക്കുള്ള മടക്കത്തില്‍ മുഹമ്മദ്(സ)യ്ക്ക് മേഘം തണലിടുന്നത് കണ്ട് അത്ഭുതപെട്ടു.

                        ഈ കച്ചവടത്തില്‍ ഖദീജ(റ)വ് പ്രദീക്ഷിച്ചതില്‍ എത്രയോ അധികം ലാഭം നേടികൊടുത്തു.ഇതിന് മുബ് ഒരിക്കലുമുണ്ടായിട്ടുമില്ല ഇത്രയും വിജയം.മൈസറകത്ത് എല്ലാ കാര്യവും ഖദീജ(റ)വിനോട് പറഞ്ഞു .ഖദീജ(റ)വിന് നാല്പത് വയസ് പ്രായം , വിധവയായിരുന്നു ,സബന്നയും ,സുന്ദരിയും, സമ്യൂഹത്തില്‍ വളരെ ഉന്നതയും എല്ലാവരും  ബഹുമാനമതിയുമായിരുന്നു.വളരെ ആളുകള്‍ അവളെ വിവാഹം കഴിക്കാന്‍ അഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അവരല്ലാം അവര്‍ക്ക് യോജിച്ചത് ആയിരുന്നില്ല.അങ്ങിനെ അവള്‍ മുഹമ്മദ്(സ)മയെ കണ്ടപ്പോള്‍ മറ്റുള്ളവരില്‍ നിന്ന് എന്തൊക്കെയോ പെത്യോഗത തോണി.മുഹമ്മദില്‍ ആകൃഷ്ടയായ ഖദീജ(റ)മുഹമ്മദിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങിനെ ഖദീജ(റ)വ് മുഹമ്മദ്(സ)വിന്റെ അടുത്തേക്ക് ഒരു സുഹൃത്തിന് അയച്ചു.അയാള്‍ മുഹമ്മദ്(സ)വിനോട് ചോദിച്ചു എന്താണ് താങ്കള്‍ വിവാഹം കഴിക്കാത്തത്. അപ്പോള്‍ മുഹമ്മദ്(സ)മ പറഞ്ഞു  പണംത്തിന്റെ കുറവാണ് അയാള്‍ വീണ്ടു ചോദിച്ചു
നിങ്ങള്‍ക്ക് സ്വീകാര്യമാണോ ഒരു സബന്നയും സുന്ദരിയും ബഹുമതിയുമായ ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ മുഹമ്മദ്(സ) ചോദിച്ചു ആരാണ് സ്ത്രീ അയാള്‍ പറഞ്ഞു ഖദീജ(റ) ആകുന്നു ആ സ്ത്രീ .അത് കേട്ട് മുഹമ്മദ്(സ) ക്ക് വളരെ സന്തോഷമായി കാരണം മുഹമ്മദ്(സ) വളരെയധികം ബഹുമാനിക്കുന്ന സ്ത്രീയായിരുന്നു.മുഹമ്മദ്(സ) അയാളേയു കൂട്ടി അബൂത്വാലിബ്ന്റേയും ഹംസയുടേയും അടുത്തേക്ക് എന്നിട്ട് ഖദീജ(റ)വിന്റെ ബന്ധുക്കളുടെ അടുത്തേക്ക് വിട്ടു അവരുടെ അനുവാധം ചോദിക്കാന്‍ .അങ്ങിനെ എല്ലാവരുടേയു സന്തോഷ പ്രകാരം
ഖദീജ(റ) വും  മുഹമ്മദ്(സ)യും തമ്മില്‍ വിവാഹം നടന്നു ഖുറൈഷ് ഗോത്രത്തിലെ തന്നെ ഖുവൈലിദിന്റെ മകളാണ്‌ ഖദീജ.ഖദീജയുമായുള്ള വിവാഹം മുഹമ്മദിനെ സമൂഹത്തില്‍ ഒരു ഉന്നത സ്ഥാനം നേടിക്കൊടുത്തിരുന്നു. വിവാഹശേഷം തന്റെ കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകളില്‍ നിന്ന് വിമുക്തി നേടിയത് അദ്ദേഹത്തിന്‌ സ്വസ്ഥമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവസരം ഒരുക്കിക്കൊടുത്തു.
     ഇതേ വര്‍ഷത്തിലായിരുന്നു ഖുറൈസികള്‍ കഅബഃ പുതുക്കിപണിയാന്‍ തീരുമാനിച്ചു. പക്ഷെ അവര്‍ ഭയപെട്ടു അത് പൊളിക്കാന്‍ അല്ലാഹുവിനെ ഭയപെട്ടു .അവസാനം ഖറൈസികളിള്‍പെട്ട മുതിര്‍ന്ന ആള് പറഞ്ഞു എല്ലാവരും കൂടി കല്ലുകള്‍ എടുത്ത് മാറ്റുക .അങ്ങിനെ അവര്‍ ഓരോത്തരായി കല്ലുകള്‍ എടുത്ത് മാറ്റുവാന്‍ തുടങ്ങി.അങ്ങിനെ അടിതറയിലെ കല്ല് ഇളക്കിയപ്പോള്‍ മക്ക മുഴുവനും കുളുങ്ങുന്നത് പോലെ അനുഭവപെട്ടു .അത് ഇബ്‍റാഹീം(അ) നിര്‍മ്മിച്ചതാണ്. അവര്‍ അതില്‍ നിന്ന് ഭയന്ന് പിന്മാറി.അങ്ങിനെ ഓരോത്തരായി കഅബഃ പുതുക്കി പണിയാന്‍ തുടങ്ങി അങ്ങനെ ഹജറുല്‍ അസ്‍വദ് വെക്കുന്നത് വരെ എത്തിയപ്പോള്‍ അവര്‍ തര്‍ക്കമായി ആര് വെക്കും എന്ന്.അവര്‍ കലഹം വെച്ചപ്പോള്‍ ഒരാളെ മദ്ധ്യസ്ഥത വെക്കാന്‍ തീരുമാനിച്ചു .അങ്ങിനെ മദ്ധ്യസ്ഥനായി മുഹമ്മദ്(സ)മയുടെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യമായി .കാരണം മുഹമ്മദ്(സ)യെ എല്ലാവരും ഇഷ്ട പെട്ടിരുന്നു.അങ്ങനെ മുഹമ്മദ്(സ)മ ഒരു വലിയ മേളങ്കി കുപ്പായം കൊണ്ട് വരുത്തി.എന്നിട്ട് അത് നിലത്ത് നിവര്‍ത്തി ഇട്ടു. അതിന്റെ നടുവില്‍ ഹജറുല്‍ അസ്‍വദ് വെച്ചു. എന്നിട്ട് ഓരോ കുടുബത്തില്‍ നിന്നും ഓരോത്തരായി ആ മേളങ്കി കുപ്പായത്തിന്റെ വക്കത്ത് പിടിപ്പിച്ചു ഉയര്‍ത്തി പടുവിന്റെ മുകളിന്റെ നേരെ നിര്‍ത്തി.എന്നിട്ട് മുഹമ്മദ്(സ)
ഹജറുല്‍ അസ്‍വദ് എടുത്ത് അതിന്റെ സ്ഥാനത്ത് വെച്ചു സമാധാനം പുനസ്ഥാപിച്ചു.ഈ സംഭവം മുഹമ്മദ്(സ) മക്ക് പേരും പ്രസക്തിയും നേടികൊടുത്തു.എല്ലാവരും മുഹമ്മദ്(സ)മയെ ബഹുമാണിക്കാനും ഇഷ്ടപെടാനും തുടങ്ങി.
                 ജാഹിലത്തില്‍ അനാചാരങ്ങള്‍ നടന്നിരുന്ന കാലം മായിരുന്നു അന്ന്.മനുഷ്യരുടെ കളിപാട്ടം കണക്കെ നിശാരമായി ഗണിച്ചിരുന്നു.നിശാര പ്രസ്നത്തില്‍ പോലും മനുഷ്യരെ കൊല്ലാം അവര്‍ മടിയുണ്ടായിരുന്നില്ല.സ്ത്രീകളെ വളരെ നിന്ദ്യയായി അവര്‍ കണക്കാക്കി.ഓരോ പുരുഷനും പത്തിലേറെ വിവാഹങ്ങള്‍ അനുവധീയമായിരുന്നു.പെണ്‍മക്കളുടെ പിറവി വളരെ മോശമായി കണക്കാക്കി അവരെ ജീവനോടെ കുഴിച്ച്  മൂടാനു അവര്‍ തയ്യാറായിരുന്നു.അടിമ കച്ചവടം സര്‍വ്വസധാരണയായിരുന്നു.വീടുകള്‍ തോറും വലിയ മദ്യക്കുപികള്‍ സൂക്ഷിച്ചിരുന്നു.ചൂതാട്ടം വളരെ വ്യാപകമായിരുന്നു.ഓരോ കുടുബത്തിനു ഓരോ വിഗ്രഹങ്ങള്‍ ഉണ്ടായുരുന്നു.വിവാഹം നടന്നിരുന്നത് നാല് വിധത്തില്‍ ആയിരുന്നു.(1) ( ഇന്ന് ജനങ്ങല്‍  സ്വീകരിച്ച വരുന്ന വിവാഹമാണ് ഇത് ഇസ്ലാം അനുവധിച്ച രീതിയും ഇതാണ് ഇപ്പോള്‍ ലോകം മുഴവനും അംഗീകരിച്ചതു ഈ രീതിയാണ് .)ഒരാള്‍ ഒരാളുടെ അടുക്കള്‍ അയാളുടെ മകളെയോ അധികാരത്തില്‍ പെട്ട കുട്ടിയേയോ വിവാഹലോചന നടത്തി മഹര്‍ കൊടുത്ത് വിവാഹം ചെയുക.(2). (2,3,4 എന്നീരീതിയുള്ള വിവാഹങ്ങള്‍‌  ഇസ്ലാം കര്‍സനമായി നിരോധിച്ചതാണ് ) ഒരാള്‍ തന്റെ ഭാര്യ ആര്‍ത്തവത്തില്‍ നിന്ന് ശുദ്ദിയാകുബോള്‍ അവളോട് നീ ഇന്ന ആളുമായി ദാബത്ത്യ ജീവിതം നയിച്ച കൊള്ളുക  എന്ന പറഞ്ഞ അവളെ അയക്കുകയും പിണീട് അവളുമായി സമീപിക്കാതിരിക്കുകയും ചെയുക.അതിന് ശേഷം അയാളില്‍ നിന്ന് ഗര്‍ഭം ധരിച്ചാള്‍ അയാളുടെ ഇഷ്ടപ്രകാരം അവളെ തിരിച്ച് എടുക്കാം.(അതായത് നേതാക്കളും യോഗ്യമാരുമായ വരുടെ അടുത്തേക്ക് മാത്രമേ അവരെ വിടുകയൊള്ളൂ..കാരണം അവരില്‍ നിന്ന് ജനിക്കുന്ന കുട്ടിക്ക് സമര്‍ത്ഥവും ബുദ്ധിയു ഒകെ യുണ്ടാകുമെന്നാന് അവരുടെ കണക്ക് കൂട്ടര്‍ (3).പത്തിന് താഴെ പുരുഷന്‍മാരെ ഒരു സ്ത്രീ സ്വീകരിക്കുക എന്നിട്ട് സ്ത്രീ അവരില്‍ നിന്ന് ഗര്‍ഭം ധരിച്ച് പ്രസവിച്ചാള്‍ കുട്ടിയെ നോക്കി ആരുടേതാന്ന് നിര്‍ണയിക്കുക (4).വാതില്ക്കള്‍ ഒരു കൊടികുത്തും അവള്‍ ആര് വന്നാലും സ്വീകരിക്കും എന്നിട്ട് സ്ത്രീ അവരില്‍ നിന്ന് ഗര്‍ഭം ധരിച്ച് പ്രസവിച്ചാള്‍ കുട്ടിയെ നോക്കി ആരുടേതാന്ന് നിര്‍ണയിക്കും.
     
   ദുര്‍ഘടകങ്ങള്‍ പലതും താണ്ടി നാല്പതാം വയസില്‍ മുഹമ്മദ്(സ)യെ അന്ത്യപ്രവാചകനായി നിയോഗിക്കപ്പെട്ടു.അതോടെ അറേബ്യയില്‍ പരിവര്‍ത്തണത്തിന്റെ പടധ്വനി  മുഴങ്ങി.അന്ധവിശ്വാസങ്ങള്‍ക്കും അനീതിക്കു മെതിരെ ഘോര സമരം.മിത്രങ്ങള്‍ ശത്രുക്കളാകാന്‍ പിന്നെ അധിക സമയം വേണ്ടി വന്നില്ല.പ്രതിഷേദങ്ങള്‍ ഏറെ.എന്ത് തന്നെ യായാലും തന്റെ ദൌത്യം നിര്‍വഹിക്കുവാന്‍ അവിടെന്ന് പ്രതിഞ്ജ എടുത്തു.ശത്രുക്കള്‍ അടങ്ങിയിരുന്നില്ല അവര്‍ മുഹമ്മദ്(സ)ക്കും അനുയായിക്കു മെതിരെ മര്‍ദ്ദന പീഡനമുറകള്‍ ആവിഷ്കരിച്ചു കൊണ്ടിരുന്നു.
kunhali.pandallur
   പ്രിയ വായക്കാരേ ഇതിള്‍ തെറ്റ് ഉണ്ടങ്കില്‍ നിങ്ങള്‍ ദയവായി അപിപ്രായത്തില്‍ കാണിക്കണം ,
ഇതില്‍ കൂട്ടുകയോ കുറക്കയോ ഉണ്ടാവു കാരണം ഇത് പൂര്‍ണമാക്കാന് നിങ്ങളുടെ സഹായ ആവശ്യമാണ് . അത് കൊണ്ട് വിനീതമായി അഭിപ്രായത്തിലൂടെ സഹായ അഭ്യാര്‍ത്ഥിക്കുന്നു.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സമയം ഉണ്ടങ്കില്‍ എന്തെങ്കിലുഴുതു...