മരണവും മരണാന്തര കര്‍മ്മവും ഇസ്ലാമില്‍
ഭാഗം 1
നിശ്ചയമായും ഇത് (ഖുര്‍ആന്‍ ) സത്യവിശ്വാസികള്‍ക്ക് മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമാകുന്നു . (സൂ നംല് 77)-------------------------------------------------------------------------------------------------
(നബിയെ,)നിശ്ചയമായും മരണപെട്ടവരെ നീ കേള്‍പിക്കുകയില്ല , ബധിരന്‍മാരേയും -അവര്‍ പിന്നോക്കം തിരിഞ്ഞ് മാറി പ്പോയാല്‍ -നീ വിളികേള്‍പ്പിക്കുന്നതല്ല. (സൂ നംല് 80)
(നബിയെ,)എന്നാല്‍ , മരണപെട്ടവരെ നീ കേള്‍പിക്കുകയില്ല , ബധിരന്‍മാരേയും -അവര്‍ പിന്നോക്കം തിരിഞ്ഞ് മാറി പ്പോയാല്‍ -നീ വിളികേള്‍പ്പിക്കുന്നതല്ല. (സൂ റൂം 21)
മരിച്ച് കഴിഞ്ഞാല്‍ അവര്‍ക്ക് ജീവിത കാലത്ത് അയാള്‍ ഉപയോഗപെടുത്തിയ അയാളുടെ ചെവിയോ കനണ്ണോ ഭൌതിക ശരീരത്തിലെ ഒരു ഭാഗവു പുന്നരുദാന വരെ സാധാരണയായി ഉപയോഗപെടുത്തുവാന്‍ സാധ്യമല്ല.(അല്ലാഹുവിന്റെ ദൃഷ്ടാന്തമായി ഇതിന് വിപരീതമായി പല സംഭവങ്ങളും ഉണ്ടായിട്ടുള്ളതായി രേഖപെടുത്തിയിട്ടുണ്ട്. അത് ഖുര്‍ആനിലോ ഹദീസിലോ സ്ഥിരപെട്ടുകാണുണ പക്ഷം നാംമത് നിരുപാധികമായി വിശ്വാസികേണ്ടതാന്ന്)(ഈസാ (അ) മരണപെട്ടവരെ ജീവിപിക്കാന്‍ അള്ളാഹു കഴിവ് കൊടുത്തിരുന്നു)
സൂ ,ബഖറ 259 ആയത്തും നോക്കുക അല്ലാഹു നൂറ് വര്‍ഷം മരിപ്പിച്ചു പിന്നെ അദ്ദേഹത്തെ എഴുന്നേല്പിച്ചു . എന്ന ആയത്ത് നോക്കുക
സൂ ,അല്‍കഹഫ് ഗുഹയില്‍ മുന്നൂറ് വര്‍ഷ ഉറങ്ങിയ യുവാക്കള്‍ എന്നിവ നിങ്ങല്‍ ഓര്‍ക്കുക.
അങ്ങിനെ ,ഗണ്യമായ വര്‍ഷങ്ങളോളം ആ ഗുഹയില്‍ വെച്ചു നാം അവരുടെ കര്‍ണ്ണപുടങ്ങളെ അടച്ചു കളഞ്ഞു (അവരെ ഉറക്കി)(സൂ അല്‍ -കഹ്ഫ് 15)
മരണപെട്ടവരെ (അതായത് ആ ശരീരത്തില്‍ ജീവന് നഷ്ടപെടുകഴും ആത്മാവ് അതിന്റെ സ്ഥാനത്തേക്ക് പോവുകയും ചെയ്താല്‍ )പിന്നെ അവരോട് പറഞ്ഞാല്‍ അവര്‍ കേള്‍ക്കുകയില്ല. അതായത് സത്യം എന്താണ് കേട്ട് മനസിലാക്കാന്‍ തയാറില്ലാതെ തങ്ങളുടെ പിതാക്കന് മാര്‍ എന്താണ് ചെയ്തത് അതാണ് ശരി എന്ന് പറയുന്നവരും സത്യം കണ്ടോ കേട്ടോ ഗ്രഹിക്കാന്‍ തയ്യാറില്ലാത്ത അവിശ്വാസികളെ മരണപെട്ട് കിടക്കുന്ന ശവങ്ങളോടും അന്ധമാരോടും ബധിരന് മാരോടും സാദൃസപെടുത്തുകയാണ് . അത് കൊണ്ട് മരണപെട്ടവര്‍ സാധാരണയായി നമ്മള് പറയുന്നത് അതേപടി ജീവിച്ചിരുക്കുന്നവരെ പോലെ കേള്‍ക്കുകയില്ലാ ,എന്ന് ഇതില്‍ നിന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ആത്മീയ ലോകത്ത് അവര്‍ക്ക് കേള്‍ക്കുന്നതും കാണുന്നതും ജീവിച്ചിരിക്കുന്നത് പോലെ കേള്‍ക്കും കാണും മെന്നല്ല.അത് നമ്മക്ക് എങ്ങിനെ എന്ന് അറിയുക സാധ്യമല്ല.
ശംബ്ദം കേള്‍ക്കാത്തവരും ജന്മനാകണ്ണ് കാണാത്തവരും വര്‍ണ്ണവും രൂപവുകാണാത്ത അവര്‍ പലവസ്തുക്കളു പറ്റിയും മറ്റു അറിയുന്നുണ്ടല്ലോ.ആ ഉല് കാഴ്ച എന്താന്ന് എന്ന് നിങ്ങല്‍ ഊഹിച്ച് നോക്കൂ.
(ജീവാത്മക്കളുള്ള ) ദേഹങ്ങളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി (പിടിച്ച് )എടുക്കുന്നു .മരണപെടാത്തവയെ അവയുടെ ഉറക്കത്തിലും,എന്നിട്ട് യാതൊന്നിന്റെ മേല്‍ അവന് മരണം വിധിച്ചുവോ അതിനെ അവന് പിടിച്ചുവെക്കുന്നു.മറ്റേതിനെ ഒരു നിര്‍ണ്ണയിക്കപെട്ട അവധി വരെ വിട്ടയക്കുകയും ചെയുന്നു .നിശ്ചയമായും ചിന്തിക്കുന്ന ആളുകള്‍ക്കു അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.(സൂ സുമര്‍ 24)
ഈ ആയത്തില്‍ മരണവും ഉറക്കവും തമ്മിലുള്ള ബന്ധമാണ് . മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായും ,മരണപെടാത്തവയെ അവയുടെ ഉറക്കത്തിലും
ഉറക്കും ഒരു മരണപോലെയാണ് ഇതില്‍ നിന്ന് ജീവനു ആത്മാവും രണ്ടാന്ന് എന്ന് നമ്മുക്ക് അനുമാനിക്കാം .ആ ഉറക്കത്തില്‍ നമ്മുടെ ശരീരം ശ്വാസം നിലനിര്‍ത്തുന്നു. ആരെങ്കിലും നമ്മുടെ അടുത്തേക്ക് വരുന്നതും സംസാരിക്കുന്നതും മറ്റു നമ്മ്ക്ക് അറിയുന്നില്ല.മറിച്ച് നമ്മല് ചിലപ്പോള്‍ സ്വപ്നം കാണുകയാണങ്കില്‍ അതില്‍ നാം സംസാരിക്കുന്നു കേള്‍ക്കുന്നു.പ്രവത്തിക്കുന്നു ഭക്ഷണം കഴിക്കുന്നു എന്നാല്‍ പുറത്ത്ഉള്ളവര് ക്ക് നാം ഉറങ്ങികിടക്കുന്നതാണ് കാണാകഴിയുക. എന്നാള്‍ സ്വപ്നത്തില്‍ ഉണ്ടാവുന്ന ചില വികാരങ്ങല് നമ്മുടെ ശരീരം അനുഭവക്കുന്നുമുണ്ട്.എന്നാല്‍ നമ്മുക്ക് തലവേദന പല്ല് വേദന എന്നിവ നമ്മുക്ക് ഉറക്കത്തില്‍ അനുഭവപെടുകയുമില്ല.
എന്നാല്‍ സ്വപ്നം ഒരു സാധാരണ സംഭവമല്ല എന്ന് തീത്തും പറയാം
തടവില്‍ അദ്ദേഹത്തോട്കൂടി രണ്ടു വാലിയക്കാരും പ്രവേശിപ്പിച്ചു (ജയിലില്‍ യൂസുഫ് (അ)നബിയോടപ്പം )അവരില്‍ ഒരാള്‍ പറഞ്ഞു ഞാന്‍ കള്ളു പിഴിഞ്ഞെടുക്കനതായി എന്നെ ഞാന്‍ ( സ്വപ്നത്തില്‍)കാണുന്നു .മറ്റേവന് പറഞ്ഞു എന്നെ ഞാന്‍ ( സ്വപ്നത്തില്‍)കാണുന്നു ,എന്റെ തലയില്‍ ഞാന്‍ അപ്പം വഹിക്കുന്നു ,പറവകള്‍ അതില്‍ നിന്ന് തിന്നുന്നു. (അവര്‍ രണ്ട് പേരും യൂസുഫ് (അ)നബിയോട് പറഞ്ഞു) ഞങ്ങള്‍ക്ക് നീ ഇതിന്റെ വ്യാഖ്യാനം വിവരിച്ച് തരണം നിശ്ചയമായും ഞങ്ങള്‍ നിന്നെ സല്ഗുണവരില് പെട്ടവരായി കാണുന്നു.(സൂ യൂസുഫ് 36)
ഈ സ്വപ്നം ജയിലില്‍ യൂസുഫ് (അ)നബിയോടപ്പം പ്രവേശിക്കപെട്ട രണ്ട് പേര് കണ്ടതാന്ന് . ഇതിന്റെ ശരിയായ പൊരുള്‍ യൂസുഫ് (അ)നബി വിവരിച്ച് കൊടുക്കുകയും ചെയ്തു.
ഇത് വരാനിരുക്കുന്ന ഒരു കാര്യം മുന്‍ കൂട്ടി സ്വപനത്തില്‍ കാണുകയാന്ന്.
അത് കൊണ്ട് സ്വപ്നം എന്താണ് എന്ന് ഒരു നിര് വചനം കൊടുക്കാന്‍ സാധ്യമല്ല.
അവനത്രെ നിങ്ങള്‍ക്ക് രാത്രി ഒരു വസ്ത്രവും ഉറക്ക് ഒരു വിശ്രമവും ആക്കി ത്തന്നിട്ടുള്ളവന് .പകലിനെ അവന് ഒരു ഉയര്ത്തെഴുന്നേല്പും ആക്കിയിരിക്കുന്നു.(സൂ ഫുര്‍ക്കാന്‍ 47)
ഖുര്ഹാന് ഓതി അതായത് ഫാത്തിഹാ സൂറത്ത് ഓതി മരിച്ചവര്‍ക്ക് ഹദിയ ചെയ്യുന്ന രീതി ശരിയല്ല.
ഖുര്ഹാന് മരിച്ചവര്‍ക്കല്ല ജീവിച്ചിരിക്കുന്നവര്ക്കാന്ന്.
മരിച്ചവര്‍ ക്ക് വേണ്ടി ഖുര്ഹാന് ഓതലല്ല മറിച്ച് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കലാണ് വേണ്ടത്.
അടിയന്തരം ,നാല്പത്,കണ്ണൂക്ക് ,ആണ്ട് എന്നിവ നമ്മുടെ നാട്ടില്‍ സാധാരണയായി നടത്തിവരുന്നത് കാണാം.
അത് നടത്തുന്നത് മരിച്ച വ്യക്തിയുടെ പേരിലുള്ള ധാനദര്മമായിട്ടാണ് ചെയുന്നത് .അത് കൂടുതലും അന്നദാന മായിട്ടാണ് കാണുന്നത്.
എന്നാല്‍ അത്തരം കര്യങ്ങല്‍ നടത്തേണ്ടത് മരിച്ച വ്യക്തിയുടെ സന്താനങ്ങളോ ,സബത്തിക ബന്ധമുള്ള അടുത്ത ബന്ധുക്കളോ , അവരുടെ അവശേഷിക്കുന്ന സ്വത്ത് കൊണ്ടോ വേണം നടത്തേണ്ടത്.
അല്ലാതെ ഒരു കാരണവശാലും പിരിവ് ഇട്ട് നടത്താന്‍ പാടില്ല.
ഈ സാഹചര്യത്തില്‍ അന്നദാനത്തിന് പകരം മൃഗങ്ങളെ അറുത്ത് മാംസ ദാനമാണ് ഇപ്പോല്‍ ഉചിതം
1 നമ്മുക്ക് മരിച്ച ഇന്ന വ്യക്തിയുടെ പേരില്‍ യാസീന്‍ ഓതി ദുഹാ ചെയാം. തെറ്റ്
2 നമ്മുക്ക് യാസീന്‍ ഓതി മരിച്ച ഇന്ന വ്യക്തിയുടെ പേരില്‍ ദുഹാ ചെയാം.ശരി
മരിച്ചവര്‍ക്ക് വേണ്ടി അവരുടെ സ്വത്തുകള്‍ ,സന്താനങ്ങള്‍, സ്വത്ത് സാബത്തിക മായി ബന്ധമുള്ള സുഹൃത്തുക്കള്‍, സ്വത്ത് സാബത്തിക മായി ബന്ധമുള്ള അടുത്തബന്ധുക്കള്‍ എന്നിവരെ കൂടാതെ മരിച്ച് വ്യക്തിയുടെ പേരില്‍ ധനം പിരിവ് നടത്തി ദാന ധര്‍മ്മം നടത്തുന്നത് തികച്ചും ശരിയല്ല.
കൂടാതെ അതിലേക്ക് ധനം ചിലവ് ചെയ്യുന്നത് അവര്‍ക്ക് പല നിയ്യത്ത് ഉണ്ടായിരിക്കും അത് ശിര്‍ക്കിലേക്ക് നയിക്കും. .
ഒരു ഉദാഹരണത്തോട് കൂടി പറയാം
മരിച്ചവര്‍ക്ക് വേണ്ടി നമ്മള് ചെയുന്ന പ്രവര്‍ത്തി തെറ്റായ രീതിയിലേക്ക് പോകുന്ന അവസരങ്ങള്‍.
ചിലര്‍ നിര്‍ബന്ധം പൂര്‍വ്വം പണം കൊടുക്കുന്നു.
ചിലര്‍ സമൂഹത്തില്‍ ഉന്നതസ്ഥാനംകിട്ടാന്
തുടരെ കൊടുക്കുന്നത് ഒരു കടമയായിട്ട് കാണുന്നു.
ചിലര്‍ പറയുന്നു എനിക്ക് കഴിഞ്ഞ തവണ കൊടുത്തിട്ട് അതിനുള്ള ബര്‍ക്കത്തുണ്ട്.
ഞാന്‍ എല്ലാ തവണയും കൊടുത്ത് ഇത്തവണ കൊടുത്തില്ലങ്കില്‍ എന്തങ്കിലും കുരുത്തകേട് സംഭവിക്കും.
ചിലര്‍ സമൂഹത്തില്‍ പേര് എടുക്കാന്‍
അവരുടെ സംഘടന വളര്‍ത്താന്‍
എല്ലാം മരിച്ച വ്യക്തിയുടെ പേരില്‍
ഉദാഹരണം. മരിച്ച ഇന്ന ആളുടെ പേരില്‍ നടത്തുന്ന നേര്‍ച്ചക്ക് (ഉറൂസ്,റിലീഫ്)എന്റെ കാര്യങ്ങള്‍ മുറാദാക്കാന്‍ ഇന്ന ഇത്ര ധനം നേര് ച്ച ചെയ്യുന്നു എന്ന് പറയുന്നത് തീര്‍ത്തും തെറ്റാന്ന്.
മരിച്ച വ്യക്തിയുടെ പേരില്‍ ഇന്നത് നടത്തിയില്ലങ്കില്‍ നമ്മുക്ക് ദോഷം വരും ,അല്ലങ്കില്‍ ബര്‍ക്കത്ത് ഉണ്ടാവില്ല അത് കൊണ്ട് അതിലേക്ക് ഞാന്‍ ഇന്നത് ചെയ്യുന്നു .ഈ പ്രവര്‍ത്തി തെറ്റാന്ന് അത് ശിര്‍ക്കിലേക്ക് നഴിക്കുന്നു.
മറിച്ച് ഇന്ന സംഘം നടത്തി വരുന്ന റിലീഫ് (സഹായം) കമ്മറ്റിയിലേക്ക് അല്ലാഹുവേ എന്റെ കാര്യങ്ങള്‍ മുറാദാക്കാന്‍ ഇന്ന ഇത്ര ധനം നേര് ച്ച ചെയ്യുന്നു . എന്ന് പറയുന്നത് ശരിയാന്ന്.
നിങ്ങള്‍ക്ക് മരിച്ചവ്യക്തിയോട് സ്നേഹം അവരുടെ അവര്‍ക്ക് വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക അതാന്ന് നേരായ മാര്‍ഗ്ഗം.
മരിച്ചസത്യവിശ്വസികല്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് സത്യവിശ്വാസിയുടെ ലക്ഷണമാന്ന്.
അവരുടെ ശേഷംവന്നവരും (സഹാബികളെ തൊട്ട് ശേഷം വരുന്ന അവരുടെ പിന്‍ഗാമികളായ താബിഉ കളും മുതല്‍ ഖിയാമത്ത് നാളെ വരെ വരുന്ന സഹാബികളുടെ കാലടി പിന്‍പറ്റിയ സജ്ജനങ്ങള്‍) അവര്‍ പറയും , ഞങ്ങളുടെ റബേ ഞങ്ങള്‍ക്കും ,സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്കു മുന്കഴിഞ്ഞുപോയുട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരണമേ.
സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളില്‍ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ ,
ഞങ്ങളുടെ റബേ നിശ്ചയമായും നീ വളരേ കൃപയുള്ളവനാണ് , കരുണാനിധിയാണ്.(സൂ ഹശ് ര്‍ 10.)
നിങ്ങള്‍ക്ക അറിവില്ലാത്ത കാര്യത്തില്‍ അതായത് പ. ഖുര്‍ഹാനിലോ ,നബി(സ)ചര്യയിലോ ഇല്ലാത്ത കാര്യത്തില്‍ നിങ്ങള്‍ സൂശ്മതപാലികണം.
സത്യവിശ്വാസികളായ നന്മള് സൂശ്മത പാലിക്കലാന്ന് ഇത്തര കാര്യത്തില്‍ നല്ലത്.
കൂടാതെ നന്മ്ള്‍ നിര്‍ബന്ധതിമായി വരുന്ന സന്ദര്‍ഭങ്ങള്‍ അല്ലാഹു പൊറുത്തു തരട്ടെ.
അത്തരം അവസരങ്ങളില്‍ നിന്ന് നാം അല്ലാഹുവില്‍ അഭയം തേടുന്നു.
അല്ലാഹുവേ ഞങ്ങളെ നീ സന്മാര്ഗ്ഗത്തിലേക്ക് നയിക്കണമേ.
1 അഭിപ്രായം:
ആയിശ(റ) നിവേദനം: ഞാനവരോട് പറഞ്ഞിരുന്നത് സത്യമായിരുന്നെന്ന് അവർക്കിപ്പോൾ ബോധ്യമായികഴിഞ്ഞു എന്നു മാത്രമാണ്(ബദറിൽ വധിക്കപ്പെട്ടവരെപ്പറ്റി)നബി(സ) പ്രത്യുത്തരം നൽകിയത്(അവർ കേൾക്കുമെന്നല്ല)നിശ്ചയം അല്ലാഹു പറയുന്നു. തീർച്ചയായും നീ മരിച്ചവരെ കേൾപ്പിക്കുകയില്ല. (27:80) (ബുഖാരി. 2. 23. 453)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
സമയം ഉണ്ടങ്കില്‍ എന്തെങ്കിലുഴുതു...